സ്വിറ്റ്‌സർലന്റിലെ പ്രമുഖ സംഘടന ആയ ഭാരതീയ കലാലയം ഒരുക്കുന്ന കലോത്സവം 2024 ലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു .

സകലകലയുടെയും ഈണങ്ങളുതിർക്കാൻ . സർഗവസന്തങ്ങൾക്ക് കാതോർക്കാൻ സ്വിറ്റ്സർലൻഡ് വീണ്ടുമൊരുങ്ങുന്നു ,,,സ്വിറ്റസർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനായ ഭാരതീയ കലാലയം എല്ലാവർഷവും നടത്തിവരാറുള്ള ഭാരതീയകലോത്സവത്തിലെ കലാമത്സരങ്ങളുടെ ആദ്യത്തെ റെജിസ്ട്രേഷൻ, ഭാരതീയ കലാലയം 2023 -ൽ നടത്തിയ കലാമത്സരങ്ങളിലെ Best Performer ആയ കൊച്ചുകലാകാരി Lia Joseph Mampallil-ൽ നിന്നും 15 December 2023 ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ രോഹൻ തോമസ് സ്വീകരിച്ചു.

ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ കലാമാമാങ്കം ഇത്തവണ 02 March 2024 ന്, 08:00 മണിക്ക് പ്രശസ്തമായ Stadthalle, Fondlistrasse15, 8953 Dietikon (ZH) -ൽ ആണ് അരങ്ങേറുന്നത്.

കുട്ടികളുടെയും യുവജനങ്ങളുടെയും കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും മികച്ച കലാപ്രതിഭകളെ കണ്ടുപിടിക്കാനും ഭാരതീയ കലാലയം ഒരുക്കുന്ന ഈ മത്സരങ്ങളിൽ പങ്കെടുക്കുവാൻ എത്രയും വേഗം രജിസ്റ്റർ ചെയ്യുക

Last date for registration: 25th February 2024
Please click on this link to open the Online Registration Form for Competitions and submit it online:

https://forms.office.com/r/up5tRb0Avs

Rules & Regulations and Judgement Criteria- https://shorturl.at/qyzL7

Leave a Reply

Your email address will not be published. Required fields are marked *