മാർച്ച് രണ്ടിന് സൂറിച്ചിൽ അരങ്ങേറുന്ന ഭാരതീയ കലാലയം സിൽവർ ജൂബിലി പ്രോഗ്രാം “ഭാരതീയം” മെഗാ മ്യൂസിക് ഷോയുടെ യുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു.

സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മാർച്ച് രണ്ടാം തിയതി അരങ്ങേറുന്ന “ഭാരതീയം” Mega Music show യുടെ ടിക്കറ്റ് വിൽപന കലാലയത്തിന്റെ ട്രെഷറർ ശ്രീമതി ജോസ്‌ലിൻ മരിയ വിതയത്തിൽ നിന്നും ആദ്യത്തെ ടിക്കറ്റ് ഏറ്റുവാങ്ങിക്കൊണ്ട് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ചെയർമാൻ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ഡിസംബർ പതിനെട്ടിന് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ഉദ്‌ഘാടനം ചെയ്‌തു.

തദവസരത്തിൽ, ഭാരതീയ കലാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും “ഭാരതീയം” Music Mega Show -യും ഒരു വൻ വിജയമായിത്തീരാൻ എല്ലാ ഭാവുകങ്ങളും നന്മകളും അദ്ദേഹം നേരുകയുണ്ടായി.
കൂടാതെ ഇന്ത്യയിലെ മികച്ച Keyboardist, Pianist & Keytarist ആയ Steefan Devassy, A.R. Rahman music show -കളിലേ സ്ഥിരം സാന്നിദ്ധ്യവും പ്രശസ്ത പിന്നണിഗായകനുമായ Haricharan, മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള Kerala State Government അവാർഡ് നേടിയ Nithya Maman, കേരളത്തിലെ യുവസംഗീതപ്രേമികളുടെ ഹരമായ Tojan Toby എന്നിവർ അണിനിരക്കുന്ന Solid Band- ന്റെ ഈ പരിപാടി ആസ്വദിക്കുവാൻ ഭാരതീയ കലാലയം ഒരുക്കുന്ന ഈ അസുലഭാവസരം ഉപയോഗപ്പെടുത്തണമെന്ന് ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തവരോടും, പ്രതേകിച്ച് സ്വിറ്റ്‌സർലണ്ടിലെ ഇന്ത്യൻ സമൂഹങ്ങളോടും അദ്ദേഹം ഓർമപ്പെടുത്തുകയുണ്ടായി.

ഈ അവസരത്തിൽ കലാലയത്തിന്റെ Chairman ശ്രീ വിൻസന്റ് പറയംനിലം, സെക്രട്ടറി ശ്രീ റോബിൻ തുരുത്തിപ്പിള്ളിൽ 2024 -ൽ മഹത്തായ 25 വർഷങ്ങൾ പിന്നിടുന്ന ഭാരതീയ കലാലയത്തിന്റെ വിജയപാതയിൽ തണലും വെളിച്ചവുമായി നിന്ന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയ നല്ലവരായ എല്ലാ കലാസ്നേഹികളോടും, പ്രത്യേകിച്ച് മലയാളിസമൂഹത്തോടും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുകയും ഭാരതീയ കലാലയം നടത്തപെടുന്ന 22-മത്‌ കലോത്സവത്തിലും സിൽവർ ജൂബിലി ആഘോഷങ്ങൾ ഗംഭീരമാക്കുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

“ഭാരതീയം” പരിപാടിയുടെ ടിക്കറ്റ്‌വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ദയവായി താഴെ കൊടുത്തിരിക്കുന്നവരുമായി ബന്ധപ്പെടുവാൻ പി ആർ ഓ ശ്രീ ജീസൺ അടശ്ശേരി അറിയിച്ചു

Vincent Parayamnilam
076 343 31 07
Paul Joy Kannampuzha
079 546 82 58
Santhosh Paracherry
079 249 66 24
Robin Thurutthippillil
076 391 25 00
Joselin Vithayathil
076 238 31 93
Jeeson Adasssery
076 336 05 73
Rohan Thomas
078 911 65 00
Sabu Pullely
079 627 22 07
Binoy Alanickal
078 942 14 80
Joseph Parukanil
079 460 63 73
Jipsy Vazhakkalayil
076 524 65 91
John Areekkal
078 711 72 00

Leave a Reply

Your email address will not be published. Required fields are marked *